തിരുവോണനാളിൽ യുഡിഎഫ് എം ആർ കൂട്ട ഉപവാസത്തിന്
റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് . യുഡിഎഫിന്റെ മുഴുവൻ എംപിമാരും പാലക്കാട്ടെ റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിലാണ് തിരുവോണനാളിൽ പട്ടിണി സമരം നടക്കുന്നത്
തിരുവോണനാളിൽ എംപിമാരുടെ കൂട്ട ഉപവാസമെന്ന് വി കെ ശ്രീകണ്ഠൻ എംപി.
അന്യായമായ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് വൈകിട്ട് ചേർന്ന എംപിമാരുടെ ഓൺലൈൻ യോഗത്തിൽ തീരുമാനമെടുത്തതെന്ന് എംപി അറിയിച്ചു.
യുഡിഎഫ് എംപിമാർ പാലക്കാട് ഡിവിഷൺ ഓഫീസിനു മുന്നിലാണ് ഉപവാസമിരിക്കുക
പാലക്കാട്റയിൽവെ ഡിവിഷൻ വിഭജിച്ചതിന് പിന്നിൽ കർണ്ണാടക ലോബിയെന്ന് MP VK ശ്രീകണ്ഠൻ . പാലക്കാട് റയിൽവെ ഡിവിഷൻ വിഭജനത്തിലൂടെ പാലക്കാടിന്റെയും കേരളത്തിന്റെയും വികസനം ഇല്ലാതാക്കുകയാണ് BJP ലക്ഷ്യം. മുന്നറിയിപ്പുകളൊ ചർച്ചകളൊ ഇല്ലാതെ റയിൽവെ ഡിവിഷൻ വിഭജിചതിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും MP VK ശ്രീകണ്ഠൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലക്കാട് റയിൽവെ ഡിവിഷൻ വിഭജിക്കണമെന്നാവശ്യം 2 വർഷം മുമ്പെഉയർന്ന സമയത്ത് ഇതിനെ നിഷേധിച്ചയാളാണ് റയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് . ദക്ഷിണേന്ത്യയിലെ ഏറ്റവുമധികം വരുമാനമുള്ള പാലക്കാട് ഡിവിഷൻ വിഭജിച്ചത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ നിന്നും നേട്ടം കൊയ്യാനുള്ള BJP യുടെ തന്ത്രമാണ്. പാലക്കാട് ഡിവിഷനിലുൾപ്പെട്ട മംഗലാപുരം വിഭജിച്ച് മൈസൂരിൽ ചേർത്തിയതോടെ കേരളത്തിൽ വരാനിരിക്കുന്ന വികസനത്തെ പ്രതികൂലമായി ബാധിക്കും. 83 ദീർഘ ദുര ട്രൈൻ സർവ്വീസ് നടത്തുന്ന മംഗലാപുരം മൈസൂർ ഡിവിഷനിൽ ചേരുന്നത് ജിവനക്കാർക്കും യാത്രക്കാർക്കും ആശങ്കയുണ്ടാക്കുന്നതാണ്. കേരളം സഹകരിക്കുന്നില്ലന്ന പതിവ് പല്ലവി പറഞ്ഞാണ് കേന്ദ്രം കേരളത്തെ അവഗണിക്കുന്നത്.എന്നാൽ കോച്ച് ഫാക്ടറിക്കായി 213 ഏക്കർ സ്ഥലം വർഷങ്ങൾക്ക് മുമ്പെ കേരളം കൊടുത്തെങ്കിലും ഇന്നും ഭൂമി തരിശായി കിടക്കുകയാണ്. മറ്റ് എന്തെങ്കിലും വ്യവസായ സ്ഥാപനം ആരംഭിക്കണമെന്ന ആവശ്യവും കേന്ദ്രം നിരാകരിക്കുകയാണ്. MP മാരായൊ സംസ്ഥാനവുമായൊ ഒരു ചർച്ചയും നടത്താതെയാണ് പാലക്കാട് റയിൽവെ ഡിവിഷൻ വിഭജിക്കാൻ തീരുമാനിചത് . ഇത് കേന്ദ്ര സർക്കാറിന്റെ രാഷ്ട്രിയ പാപ്പരത്തമാണ്. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും MP vk ശ്രീകണ്ഠൻ പറഞ്ഞു