ഞായറാഴ്ച, 23 ഓഗസ്റ്റ് 2026
ബ്രേക്കിംഗ്
തിരുവോണനാളിൽ യുഡിഎഫ് എം ആർ കൂട്ട ഉപവാസത്തിന് റെയിൽവെ ഡിവിഷൻ വീണ്ടും വിഭജിച്ച നടപടി പിൻവലിക്കണമെന്ന് ജില്ലാ വികസന സമിതി ഓണസമൃദ്ധി കർഷക ചന്തകൾക്ക് തുടക്കമായി പാലക്കാടിന്റെ ചരിത്രവും പൈതൃകവും സ്വാതന്ദ്രദിന പരേഡ് 2026 പാലക്കാട്‌ തിരുവോണനാളിൽ യുഡിഎഫ് എം ആർ കൂട്ട ഉപവാസത്തിന് റെയിൽവെ ഡിവിഷൻ വീണ്ടും വിഭജിച്ച നടപടി പിൻവലിക്കണമെന്ന് ജില്ലാ വികസന സമിതി ഓണസമൃദ്ധി കർഷക ചന്തകൾക്ക് തുടക്കമായി പാലക്കാടിന്റെ ചരിത്രവും പൈതൃകവും സ്വാതന്ദ്രദിന പരേഡ് 2026 പാലക്കാട്‌ തിരുവോണനാളിൽ യുഡിഎഫ് എം ആർ കൂട്ട ഉപവാസത്തിന് റെയിൽവെ ഡിവിഷൻ വീണ്ടും വിഭജിച്ച നടപടി പിൻവലിക്കണമെന്ന് ജില്ലാ വികസന സമിതി ഓണസമൃദ്ധി കർഷക ചന്തകൾക്ക് തുടക്കമായി പാലക്കാടിന്റെ ചരിത്രവും പൈതൃകവും സ്വാതന്ദ്രദിന പരേഡ് 2026 പാലക്കാട്‌

ഓണസമൃദ്ധി കർഷക ചന്തകൾക്ക് തുടക്കമായി

ഓണക്കാലത്ത് വിഷരഹിത പച്ചക്കറികൾ സുലഭമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഓണസമൃദ്ധി 2026 കർഷക ചന്തകൾക്ക്  തുടക്കമായി.

ജില്ലാതല കർഷക ചന്ത മങ്കരയിലെ കൃഷി ഓഫീസിൽ മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്യുന്നു
ജില്ലാതല കർഷക ചന്ത മങ്കരയിലെ കൃഷി ഓഫീസിൽ മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്യുന്നു

ഓണക്കാലത്ത് വിഷരഹിത പച്ചക്കറികൾ സുലഭമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഓണസമൃദ്ധി 2026 കർഷക ചന്തകൾക്ക് തുടക്കമായി. മങ്കരയിൽ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ആദ്യ ചന്ത ഉദ്ഘാടനം ചെയ്തു. ഓണക്കാലത്തെ വിലക്കയറ്റം തടഞ്ഞ് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ജനങ്ങളിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.കുടുംബശ്രീയും വി.എഫ്.പി.സി.കെ.യും ഹോർട്ടികോർപ്പും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളിലൂടെ വിപണിയിലെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും സാധിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ സാധാരണക്കാർക്ക് പ്രയാസമില്ലാതെ ഓണം ആഘോഷിക്കാനാവൂ എന്നും മന്ത്രി വ്യക്തമാക്കി.

മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. വിനീത, ജില്ലാ പഞ്ചായത്ത് അംഗം മുകുന്ദനുണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ജിൻസി, മങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ഷാജീവ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ എ. നന്ദകുമാർ, എം.ബി. സതീഷ്, അസിസ്റ്റന്റ് ഡയറക്ടർ രശ്മി കൃഷ്ണ, മങ്കര കൃഷി ഓഫീസർ സി. മുകുന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കൃഷി വകുപ്പ്, വി.എഫ്.പി.സി.കെ., ഹോർട്ടി കോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കർഷക ചന്ത ഓഗസ്റ്റ് 25 വരെ പ്രവർത്തിക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കർഷകർ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന വിഷരഹിതമായ പച്ചക്കറികളാണ് ചന്തകളിലൂടെ വിൽപ്പനക്കെത്തുന്നത്

 

  

പ്രധാന പേജിലേക്ക് മടങ്ങുക