നേപ്പാൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് പാലക്കാട് കിഴക്കഞ്ചേരി സ്വദേശിയായ ഗോവിന്ദ് രാജ്.
വീട്ടിൽ കുടുംബവുമൊത്ത് ഓണം ആഘോഷിക്കുമ്പോഴാണ് തന്റെ സഹപ്രവർത്തകർ ഇരച്ചെത്തിയ വെള്ളത്തിൽ കാണാതായ വാർത്ത ഗോവിന്ദ് രാജിനെ തേടിയെത്തുന്നത്.
ഇദ്ദേഹത്തിനോടൊപ്പം താമസിച്ചിരുന്ന ആളെ ആണ് അലച്ചെത്തിയ വെള്ളം കൊണ്ടുപോയത്. അവിടെ ഉണ്ടായിരുന്നെങ്കിൽ താനും ഇന്ന് കാണില്ലായിരുന്നു. ഗോവിന്ദരാജ് നെടുവീർപ്പിടുന്നു.രക്ഷപ്പെട്ടതിന്റെയും സഹപ്രവർത്തകൻ ഇല്ലാതായതിന്റെയും ഓർമ്മ ആ മുഖത്ത് കാണാം.
നിരവധി ജീവനക്കാരെ കാണാതായി. ജീവനക്കാരുമായി പോവുകയായിരുന്ന ഇവരുടെ തന്നെ മറ്റൊരു കമ്പനിയിലെ ഒരു ബസ്സിനെ അപ്പാടെ വെള്ളം ഒഴുക്കി കൊണ്ടുപോയി.
തീർത്തും നടുങ്ങിപ്പോയ ഒരു തിരുവോണ ദിനമായിരുന്നു അത്; ഗോവിന്ദരാജ് പറയുന്നു.
വർഷങ്ങളായി ഗോവിന്ദരാജ് ജോലി ചെയ്യുന്നത് നേപ്പാളിലാണ്. ഇപ്പോൾ ഇവരുടെ കമ്പനി പ്രോജക്ട് നടക്കുന്നത് ദുരന്തത്തിന് കാരണമായ തൃശ്ശൂൽ നദിയിൽ തന്നെയാണ്.
തൃശ്ശൂൽ നദി ഒഴുകുന്ന അപ്പർ തൃശ്ശൂലി ഭാഗത്ത് ഹൈഡ്രോ പവർ പ്ലാന്റിലെ സുരക്ഷാ മാനേജർ ആണ് ഗോവിന്ദ് രാജ്. മക്കളുടെ പഠനം തുടങ്ങിയ കുറച്ച് ആവശ്യങ്ങൾ ഒക്കെ ശരിയാക്കാൻ ഉള്ളതുകൊണ്ട്
ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ഗോവിന്ദ് രാജ് നാട്ടിലേക്ക് പുറപ്പെട്ടത്. 16ന് വീട്ടിലെത്തി.
അപ്രതീക്ഷിതമായി വീട്ടിൽ നിന്നും വന്ന ആ ഫോൺ കോൾ ആണ് താൻ വീട്ടിലേക്ക് എത്താൻ കാരണമെന്ന് ഗോവിന്ദ് രാജ് പറഞ്ഞു. ആ കോൾ വന്നില്ലായിരുന്നുവെങ്കിൽ
ദീപാവലിക്കോ അല്ലെങ്കിൽ നവരാത്രി വിളക്ക് സമയത്തോ വരാനായിരുന്നു തീരുമാനം.
എന്നാൽ വീട്ടുകാരുടെ ആ ഒരു ഫോണാണ് ഇന്ന് താൻ ജീവനോടെയിരിക്കുന്നതിന് കാരണമായത് എന്ന് അദ്ദേഹം കരുതുന്നു. പ്രോജക്ടിന്റെ സുരക്ഷാ മാനേജരായി ജോലി ചെയ്യുന്ന ഗോവിന്ദ രാജിനെ സുരക്ഷിതമാക്കിയ ഫോൺ കോൾ.
ഗോവിന്ദരാജ് ജോലിചെയ്യുന്ന പവർ പ്ലാന്റിലെ നിരവധി ജോലിക്കാരെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. പലരും താൽക്കാലികമായി തയ്യാറാക്കിയ ഷെൽട്ടറിലാണ് ഇപ്പോൾ താമസിക്കുന്നത്.
പ്ലാന്റുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവാൻ രണ്ടുമാസം കൂടിയാണുള്ളത്.
എന്നാൽ പ്ലാന്റ് ഇരിക്കുന്ന ഭാഗം പൂർണമായും ഒഴുകിയെത്തിയ വെള്ളം കൊണ്ടുപോയി. നേപ്പാളിലെ ദുരന്തബാധിത പ്രദേശങ്ങൾ പോലെ തന്നെ ഇനിയെന്ത് എന്ന തീരുമാനത്തിന് തന്നെ സമയമെടുക്കും.
സമീപത്തെ ഷെൽട്ടറുകളിൽ താമസിക്കുന്ന കുറച്ചു പേരെ കാണാതായിട്ടുണ്ടത്രേ.
എന്നാൽ നൂറിലധികം പേർ നിലവിൽ രക്ഷപ്പെട്ട് സമീപത്തെ ഹോട്ടലുകളിൽ സുരക്ഷിതരായിരിക്കുന്നു എന്നത് ആശ്വാസമാകുന്നുണ്ട്.
ഇതിനുമുമ്പ് നേപ്പാളിൽ ഒരു വെള്ളപ്പൊക്കത്തിന് സാക്ഷിയായിട്ടുണ്ട് ഗോവിന്ദരാജ് . കഴിഞ്ഞവർഷമായിരുന്നു അത്. അന്നാ വെള്ളപ്പൊക്കം ഉണ്ടായിരുന്ന സമയത്ത് കുറച്ചുകൂടി മുകളിലേക്ക് മാറി സുരക്ഷിതമായി ഇരിക്കാൻ കഴിഞ്ഞു. ഗോവിന്ദരാജ് പറയുന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ നേപ്പാളിന് മൂന്നാം സ്ഥാനമാണത്രേ.ആ കരുതൽ പ്രോജക്റ്റിന് ഉണ്ടായിരുന്നു.
എന്നാൽ ഇത്തവണ വന്നത് പ്രതീക്ഷിച്ചതിനും മൂന്നരട്ടിയിലേറെ
ഭീകരമായ അവസ്ഥയാണ്.
30 അടിക്കും മേലെ വെള്ളം ഉയർന്നുപൊങ്ങി എന്നും, അതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമായത് എന്നാണ് ഗോവിന്ദ് രാജിന്റെ വിലയിരുത്തൽ.
ഇനി നേപ്പാളിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ജോലിയല്ലേ പോകാതിരിക്കാൻ കഴിയില്ലല്ലോ എന്നാണ് ഗോവിന്ദരാജിന്റെ മറുപടി