Wednesday, 23 September 2026

പാലക്കാട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് പരിശോധന പാലക്കാട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് പരിശോധന

ഓപ്പറേഷൻ കളിക്കളം’ എന്ന പേരിൽ കേരളത്തിലെ സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ ഒരേസമയം വിജിലൻസ് പരിശോധന നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പാലക്കാടും പരിശോധന നടന്നത്. ഓപ്പറേഷൻ കളിക്കളം’ എന്ന പേരിൽ കേരളത്തിലെ സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ ഒരേസമയം വിജിലൻസ് പരിശോധന നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പാലക്കാടും പരിശോധന നടന്നത്.

Vijilence checking in sports council office at palakkad

ഓപ്പറേഷൻ കളിക്കളം’ എന്ന പേരിൽ കേരളത്തിലെ സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ ഒരേസമയം വിജിലൻസ് പരിശോധന നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പാലക്കാടും പരിശോധന നടന്നത്.

1001421488.jpg

താരങ്ങളുടെ തിരഞ്ഞെടുപ്പിലെ ക്രമക്കേട് മുതൽ കായിക ഉപകരണങ്ങൾ വാങ്ങുന്നതിലും ഫണ്ട് വിനിയോഗത്തിലും ഉയർന്ന പരാതികളാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുന്നത്.

അർഹതയില്ലാത്ത താരങ്ങളെ മത്സരങ്ങളിൽ ഉൾപ്പെടുത്തുക, മാർക്കിൽ തിരിമറി നടത്തുക, വ്യാജ മത്സരഫലങ്ങൾ തയ്യാറാക്കുക, വിധികർത്താക്കളെയും ഒബ്സർവേഴ്സിനെയും സ്വാധീനിക്കുക തുടങ്ങിയ ആരോപണങ്ങളും വിജിലൻസിന് ലഭിച്ച വിവരങ്ങളിലുണ്ട്.

1001421486.jpg

മത്സരങ്ങളുടെ രജിസ്ട്രേഷൻ ഫീസ് അമിതമായി ഈടാക്കിയെന്നും കൃത്യമായ രേഖകളും രസീതുകളും സൂക്ഷിച്ചില്ലെന്നും പരാതിയുണ്ട്.

സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള സ്പോർട്സ് ഉപകരണങ്ങളുടെ വാങ്ങലിലും സ്റ്റോക്ക് പരിപാലനത്തിലും ക്രമക്കേടുണ്ടോയെന്നും വിജിലൻസ് പരിശോധിക്കുന്നു.

ടെൻഡർ നടപടികൾ പാലിക്കാതെ വാങ്ങൽ നടത്തിയോ, ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി സൂക്ഷിച്ചോ, ഉപകരണങ്ങൾ ദുരുപയോഗം ചെയ്തോ എന്നതും പരിശോധനയുടെ ഭാഗമാണ്. 

ഇതിനിടെ പൈക്ക പദ്ധതിയുടെ ഫണ്ട് സംബന്ധിച്ച വിവാദവും സ്പോർട്സ് കൗൺസിലിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ആർടിഐ രേഖകൾ പ്രകാരം പദ്ധതിക്കായി കേരളത്തിന് ലഭിച്ച 36.37 കോടി രൂപയിൽ 23.88 കോടി രൂപ ചെലവഴിച്ചതായും 11.91 കോടി രൂപയുടെ കണക്കിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

തുടർന്ന് കായികമന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ പിന്നീട് കായികവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ 10.42 കോടി രൂപ സ്പോർട്സ് കൗൺസിലിന്റെ ആവശ്യങ്ങൾക്കായി വകമാറ്റിയതായി വിശദീകരണമുണ്ടായി. ഈ കണക്കുകളിലെ വ്യത്യാസവും ചർച്ചയായി. കായികതാരങ്ങൾക്ക് വിതരണം ചെയ്യേണ്ട സ്പോർട്സ് കിറ്റുകളും ട്രാക്ക് സ്യൂട്ടുകളും ഗോഡൗണിൽ ഉപയോഗിക്കാതെ കിടന്ന സംഭവവും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

കൂടാതെ, സ്പോർട്സ് കൗൺസിൽ അവാർഡുകളുടെ തിരഞ്ഞെടുപ്പിലും ക്രമക്കേടുണ്ടെന്ന പരാതികൾ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും വിജിലൻസിനും ലഭിച്ചിരുന്നു.

ഇത്തരം പരാതികളിൽ യഥാർഥത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ, സർക്കാർ ഫണ്ടുകൾ കൃത്യമായി വിനിയോഗിച്ചിട്ടുണ്ടോ, രേഖകളിൽ പൊരുത്തക്കേടുകളുണ്ടോ — ഇതെല്ലാം കണ്ടെത്തുകയാണ് ‘ഓപ്പറേഷൻ കളിക്കളം’ പരിശോധനയുടെ ലക്ഷ്യം.

പരിശോധന പൂർത്തിയാകുന്നതോടെ വിജിലൻസിന്റെ കണ്ടെത്തലുകൾ പുറത്തുവരും.

കായികതാരങ്ങൾക്ക് പിന്തുണ നൽകേണ്ട സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ വി

ജിലൻസിന്റെ പരിശോധന.

Related news

Infant agni with her medals
കായികം SPORTS
വ്യക്തി വിശേഷം PEOPLE & PROFILE

അഗ്നിക്കുട്ടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം അഗ്നിക്കുട്ടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം

21 ദിവസം മുൻപ് 21 days ago
Sanoop k

സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ വാഹനാപകടത്തിൽ മരിച്ചു One Killed in Bike-Lorry Collision at Kaniyamppuram, Ottapalam

12 ദിവസം മുൻപ് 12 days ago
Husband killed his wife at koduvayur, palakkad
ക്രൈം & നിയമം CRIME & LAW

പാലക്കാട്ടെ കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു Husband Held for Allegedly Strangling Wife to Death in Koduvayur

നെന്മാറ Nenmara · 1 ദിവസം മുൻപ് 1 day ago
കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 
ക്രൈം & നിയമം CRIME & LAW

കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ  കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 

ആലത്തൂർ Alathur · 4 ദിവസം മുൻപ് 4 days ago
Return to Home Page