കേന്ദ്രത്തിലെ ബിജെപി സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ട പാലക്കാട് എംപിയും സംസ്ഥാന സർക്കാറും
യാതൊന്നും ചെയ്യുന്നില്ലെന്ന്.സിപിഎം ദേശീയ സെക്രട്ടറി എം എ ബേബി പറഞ്ഞു. പാലക്കാട് റൈൽവേ ഡിവിഷൻ വിഭജനത്തിനെതിരെ സിപിഎം സംഘടിപ്പിച്ച റെയിൽവേ സ്റ്റേഷൻ മാർച്ച് പാലക്കാട് റെയിൽവേ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലത്തിനനുസരിച്ച് വികസനം വരുമ്പോൾ റെയിൽവേ ലൈനുകൾ വർധിക്കുകയാണ് വേണ്ടത്. എന്നാൽ പാലക്കാട് ഡിവിഷനിൽ ആയിരത്തിലേറെ കിലോമീറ്ററിൽ നിന്ന് ഇത് 582 കിലോമീറ്റർ ആയി ചുരുങ്ങുകയാണ് ഉണ്ടായത്. ഡിവിഷൻ വിഭജനത്തിലൂടെ പ്രതി വർഷം കേരളത്തിന് ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാകും. കേരളത്തിലെ രണ്ട് ഡിവിഷനുകളിൽ ഒന്നിനെ കൊലയ്ക്ക് വെച്ചിരിക്കുകയാണ് . കേരളത്തിലെ റെയിൽവേ വികസനത്തെ അട്ടിമറിക്കുന്നതിൽ ബിജെപി സർക്കാരും കോൺഗ്രസ് സർക്കാരും ഒരുപോലെയാണ് പ്രവർത്തിച്ചത്. കോച്ച് ഫാക്ടറി കേരളത്തിന് നിഷേധിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പരാമർശം. സംസ്ഥാന സർക്കാർ ഉറക്കത്തിൽ നിന്ന് ഉണർന്ന് കേന്ദ്രത്തിനു മുന്നിൽ റെയിൽവേ ഡിവിഷൻ വിഭജനം അനുവദിക്കില്ല എന്ന നിലപാട് സ്വീകരിക്കണം. ജനങ്ങളെ അണിനിരത്തി സിപിഎം സമര രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മീഷനിലെ നിലവിലെ പ്രതിസന്ധിയെയും അദ്ദേഹം വിമർശിച്ചു.

ഗാനീഷ് കുമാറിന് ഇതിലും നല്ലത് ബിജെപിയിൽ ചേരുന്നതാണ്. എസ്ഐആർ നടപ്പാക്കിയത് മുൻകൂട്ടി തീരുമാനിച്ച പദ്ധതി അനുസരിച്ചാണ്. കാരണം താൻ ഉൾപ്പെടെ രാഷ്ട്രീയപ്പാർട്ടികളുടെ പ്രധാനപ്പെട്ട ആളുകൾ പങ്കെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ ഇതേക്കുറിച്ച് ഒരു ചർച്ച പോലും വന്നിട്ടില്ല. പെട്ടെന്നാണ് എസ്ഐ ആർ നടപ്പാക്കിയത്.
ബിജെപിയുടെയും ആർഎസ്എസിന്റെയും പദ്ധതി നടപ്പാക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് അംഗങ്ങളെയും നിയമിച്ചത് ബിജെപിയും നരേന്ദ്രമോദിയും തന്നെയാണെങ്കിലും ഗ്യാനേഷ് കുമാറിന്റെ താനാണ് മോദിയുടെയും ഷായുടെയും ആൾ എന്ന ഭാവമാണ് തർക്കത്തിന് കാരണമായത്.
രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഇന്ത്യൻ എക്സ്പ്രസ്സിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ പൊരുത്തക്കേടുകൾ പുറത്തുവന്നത്. പാർട്ടി
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻ മന്ത്രി എം ബി രാജേഷ്, സി കെ രാജേന്ദ്രൻ , എൻ എൻ കൃഷ്ണദാസ് , എംഎൽഎമാരായ കെ കെ സുമോദ്, കെ പ്രേംകുമാർ, മുൻ എംഎൽഎ ചെന്താമരാക്ഷൻ, ടി കെ നൗഷാദ് തുടങ്ങി നിരവധിപേർ പങ്കെടുത്ത സംസാരിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റെയിൽവേ സ്റ്റേഷൻ മാർച്ച o നടത്തി