പാലക്കാട്: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായി കേരളത്തിലുടനീളം നടത്തിയ ഓപ്പറേഷൻ ‘CY HUNT’-ന്റെ ഭാഗമായി പാലക്കാട് ജില്ലയിലും വ്യാപക റെയ്ഡ് നടത്തി. സൈബർ തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ട് ഉടമകൾക്കെതിരെയാണ് നടപടി. സാധാരണക്കാരെയും സ്ത്രീകളെയും സൈബർ മാഫിയ സംഘങ്ങൾ സമീപിച്ച് ചെറിയ തുക കമ്മീഷൻ വാഗ്ദാനം ചെയ്ത് വിവിധ ബാങ്ക് അക്കൗണ്ടുകൾ രാജ്യവ്യാപകമായി സൈബർ തട്ടിപ്പിന് ഉപയോഗിക്കുകയും പണം കൈമാറ്റം ചെയ്യുകയും ചെയ്യുന്ന പ്രവണത പാലക്കാട് ജില്ലയിലും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പാലക്കാട് ജില്ലാ പോലീസ് മേധാവി എ. അബ്ദുൾ റഷി ഐപിഎസിന്റെ നേതൃത്വത്തിലും ഡി സി ആർ ബി ഡിവൈഎസ്പി വിശ്വംഭരൻ എം-ന്റെ നിർദേശത്തിലും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അതീവ രഹസ്യമായി 07-09-2026ന് 70 റെയ്ഡുകൾ നടത്തി. സൈബർ സെൽ പോലീസ് സ്റ്റേഷൻ സി വൈ ഹണ്ട് കൺട്രോൾ റൂം (CY HUNT Control Room ) ആയി പ്രവർത്തിക്കുകയും ചെയ്തു.
രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വന്തം അക്കൗണ്ടുകളിൽ സ്വീകരിക്കുകയും എ.ടി.എം., ചെക്കുകൾ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരെയുമാണ് ഓപ്പറേഷൻ ‘CY HUNT’-ന്റെ ഭാഗമായി നിരീക്ഷിച്ചത്.
വ്യാപകമായി നടത്തിയ റെയ്ഡിൽ 26 കേസുകൾ രജിസ്റ്റർ ചെയ്യുകയും 26 പേരെ അറസ്റ്റ് ചെയ്യുകയും 14 മൊബൈൽ ഫോണുകളും 45 ബാങ്ക് രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.
സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകൾ, ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടുകളിൽ പണം അയച്ചുകിട്ടിയവർ, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി ബോധ്യപ്പെട്ടവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഇവർ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അതത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളും തുടരും.
സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക നേട്ടത്തിനായി മറ്റുള്ളവർക്ക് കൈമാറുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമാണെന്ന് പോലീസ് അറിയിച്ചു. കമ്മീഷൻ വാഗ്ദാനത്തിൽ വീണ് ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് കൈമാറുന്ന പ്രവണത വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ നിരീക്ഷിച്ച് ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി A. അബ്ദുൾ റഷി IPS അറിയിച്ചു.
സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പർ 1930-ൽ വിളിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.