പാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരം ചെയ്യുന്ന ഡോക്ടർമാർ ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ആവശ്യാനുസരണം മരുന്നുകൾ ലഭ്യമാക്കിയതായി അധികൃതർ വ്യക്തമാക്കി. X-Ray, ഇ.സി.ജി, ഫാർമസി എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇതിനായി മൂന്ന് ജീവനക്കാരെ സെപ്റ്റംബർ 4 മുതൽ അധികമായി നിയമിച്ചിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ വാക്ക്-ഇൻ ഇന്റർവ്യൂ വഴി അടിയന്തരമായി നിയമിക്കുന്നതിന് പ്രത്യേക സർക്കാർ അനുമതി ലഭിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു.
X-Ray മെഷീൻ പ്രവർത്തന സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു. രാജി സമർപ്പിച്ച ആശുപത്രി അഡ്മിനിസ്ട്രേഷൻ അധികാരികളുടെ രാജിക്കത്തുകൾ തുടർനടപടികൾക്കായി സർക്കാരിലേക്ക് അയച്ചിട്ടുണ്ട്.
ആശുപത്രിയുടെ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ ജീവനക്കാർക്ക് സെപ്റ്റംബർ 3-ന് മെമ്മോ നൽകിയതായും അധികൃതർ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി യൂണിയൻ, HAS, PTA പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മെഷീൻ വാങ്ങി ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തിയതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.